ഒറ്റപ്പാലം മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്
12:29 AM Jul 23, 2019 | Deepika.com
ഒറ്റപ്പാലം: നഗരസഭാ ഓഫീസ് മോഷണക്കേസിൽ നാടകീയമായ വഴിത്തിരിവ്. പ്രതിയായ സ്ഥിരംസമിതി അധ്യക്ഷയെ കേസ് നടപടികളിൽനിന്നു രക്ഷിക്കാൻ പരാതിക്കാരി ഒറ്റപ്പാലം കോടതിയിൽ ഒത്തുതീർപ്പ് ഹർജിനല്‍കി. മോഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽതന്നെ മാനം നഷ്ടപ്പെട്ട സിപിഎം എന്തുവിലകൊടുത്തും പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിയെകൊണ്ട് ഒറ്റപ്പാലം കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചതെന്നാണ് സൂചന.