തിരുവനന്തപുരം : നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. വി.കെ. ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമനം.
നെയ്യാറ്റിൻകര കാരോട് വില്ലേജിൽ പി. സദാശിവൻ തമ്പിയുടെയും ജെ. വിശാലാക്ഷി അമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മുൻസിഫ്, മജിസ്ട്രേട്ട്, സബ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാർ ആയി പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ എസ്. ശ്യാമ നെയ്യാറ്റിൻകര ഗവൺമെന്റ് ജെ. ബി. എസിൽ അധ്യാപികയാണ്. മകൾ ഡോ. ആരതി (നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളജിൽ ഹൗസ് സർജൻ).
ഉണ്ണികൃഷ്ണൻ നായർ നിയമസഭാ സെക്രട്ടറി
12:29 AM Jul 23, 2019 | Deepika.com