രാജഗിരിയിൽ ദീക്ഷാരംഭം
12:29 AM Jul 23, 2019 | Deepika.com
കാക്കനാട്: രാജഗിരി എൻജിനിയറിംഗ് കോളജിൽ 19 ാം ബാച്ച് ബിടെക് കോഴ്സുകളുടെ തുടക്കം കുറിക്കുന്ന ദീക്ഷാരംഭചടങ്ങ് സംഘടിച്ചു. മദ്രാസ് ഐഐടി മുൻ ഡയറക്ടർ ഡോ. എം.എസ്. ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിൽ സ്വഭാവരൂപീകരണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജഗിരി കോളജ് മാനേജർ റവ. ഡോ. ജോസ് കുരിയേടത്ത്, ഡയറക്ടർ റവ. ഡോ. മാത്യു വട്ടത്തറ, പ്രിൻസിപ്പാൾ ഡോ. പി.എസ്. ശ്രീജിത്ത്, വൈസ് പ്രിൻസിപ്പാൾ ഡോ. ജോണ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു.