ഏ​ഴു വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാതകം: വി​ചാ​ര​ണ വേ​ഗ​മാക്കാ​ൻ നി​ർ​ദേ​ശം

12:14 AM Jul 23, 2019 | Deepika.com
കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​നെ അ​​​മ്മ​​​യു​​​ടെ സു​​​ഹൃ​​​ത്ത് ആ​​​ക്ര​​​മി​​​ച്ചു കൊ​​​ന്ന കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ൾ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു പോ​​​ലീ​​​സി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സീ​​​നി​​​യ​​​ർ ഗ​​​വ. പ്ലീ​​​ഡ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യും സു​​​ഹൃ​​​ത്തും കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ണ്. സു​​​ഹൃ​​​ത്തി​​​നെ​​​തി​​​രേ മൂ​​​ന്നു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മ്പോ​​​ഴാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. മു​​​ട്ടം മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യും തൊ​​​ടു​​​പു​​​ഴ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​മാ​​​ണ് അ​​​തി​​​വേ​​​ഗം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്.