കോട്ടയം: ചെക്ക് റിപ്പബ്ലിക്കിലെ മദ്യകുപ്പികളിൽ ചിത്രീകരിച്ച രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാൻ ഇന്ത്യ നയതന്ത്ര നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നിവേദനം അയച്ചു.
ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്ന് എബി ജെ. ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ സാംജി പഴേപറന്പിൽ, ജയശങ്കർമേനോൻ, ബിനു പെരുമന, ബേബി സൈമണ്‍ എന്നിവർ പങ്കെടുത്തു.
മദ്യക്കുപ്പിയിലെ ഗാന്ധിചിത്രം മാറ്റാൻ ഇടപെടണം; പ്രധാനമന്ത്രിക്കു നിവേദനം
12:14 AM Jul 23, 2019 | Deepika.com