കോതമംഗലം: യാക്കോബായ സഭാ മേലധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 91ാം ജൻമദിനാഘോഷം ഇന്ന് കോതമംഗലം ഗ്രീൻവാലി സ്കൂളിൽ നടക്കും. രാവിലെ 11ന് സ്കൂൾ കുട്ടികൾക്കൊപ്പം വിവിധ പരിപാടികളോടെ ശ്രേഷ്ഠ ബാവ ജന്മദിനം ആഘോഷിക്കും.
മലങ്കര മാർത്തോമ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും .ശ്രേഷ്ഠ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, യാക്കോബായസഭയിലെ മെത്രാപ്പോലീത്തമാർ, എംഎൽഎമാർ, രാക്ഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങളായ കവിയൂർ പൊന്നമ്മ, വിനയ് ഫോർട്ട് എന്നിവർ പങ്കെടുക്കും. 30 അംഗായക സംഘം ജൻമദിന ഗാനാലാപനം നടത്തും.
ശ്രേഷ്ഠ ബാവയുടെ 91-ാം ജന്മദിനാഘോഷം കോതമംഗലത്ത് ഇന്ന്
12:32 AM Jul 22, 2019 | Deepika.com