എൻട്രി ക്ഷണിച്ചു
12:32 AM Jul 22, 2019 | Deepika.com
പത്തനംതിട്ട: പ്രമുഖ മാധ്യമ പ്രവർത്തകനും പത്തനംതിട്ട പ്രസ്ക്ലബ് മുൻ പ്രസിഡന്റുമായ സി. ഹരി കുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ് ക്ലബും സി. ഹരികുമാർ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു. 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30നും മധ്യേ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുപ്രാധാന്യമുള്ള വാർത്തകൾ അവാർഡിനു പരിഗണിക്കും.