മന്ത്രി രവീന്ദ്രനാഥിനു കരിങ്കൊടി
01:55 AM Jul 21, 2019 | Deepika.com
ആലുവ: യുസി കോളജിൽ സർക്കാർ പരിപാടിക്കെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനു നേരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടി. ഉദ്ഘാടന ചടങ്ങിനു ശേഷം ഔദ്യോഗിക വാഹനത്തിലേക്ക് കയറുന്നതിനു തൊട്ടുമുന്‍പാണ് യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളിൽ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.