കോട്ടയം: ബംഗാളി റബർ വ്യവസായിയും ബിജെപി നേതാവുമായ ഡോ. സാവർ ധനാനിയ റബർ ബോർഡ് ചെയർമാനാകും. ഇപ്പോൾ റബർ ബോർഡ് അംഗമാണ്. എ. അജിത് കുമാർ വിരമിച്ച ശേഷം ചെന്നൈ സ്പെഷൽ ഇക്കണോമിക് സോണ്‍ കമ്മീഷണർമാരായിരുന്ന എം.കെ. ഷണ്മുഖ സുന്ദരവും ഡി. ആനന്ദനും റബർ ബോർഡിൽ ചെയർമാന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും അധിക ചുമതലകൂടി വഹിക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. കെ.എൻ. രാഘവൻ നിയമിതനായതിനു പിന്നാലെയാണ് പുതിയ ചെയർമാനെയും തെര ഞ്ഞെടുത്തത്. പുതിയ ചെയർമാൻ അടുത്തയാഴ്ച കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെത്തി ചുമതലയേൽക്കും.
കോൽക്കത്തയിലെ യാദവ്പുർ സർവകലാശാലയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദവും ഗൊരഖ്പുർ ഐഐടിയിലെ റബർ ടെക്നോളജി വിഭാഗത്തിൽനിന്നു വയൂളി റബർ ഇനത്തെപ്പറ്റി ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
റബർ വ്യവസായി ഡോ. സാവർ ധനാനിയ റബർ ബോർഡ് ചെയർമാൻ
01:42 AM Jul 21, 2019 | Deepika.com