തിരുവനന്തപുരം: സ്നേഹത്തോടെയുള്ള പെരുമാറ്റവും ഭരണരംഗത്തെ മികവുംകൊണ്ട് ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ നേതാവായിരുന്നു ഷീല ദീക്ഷിതെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ: 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളിൽ പ്രമുഖയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ: ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ് ഷീല ദീക്ഷിതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല: മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി : രാജ്യത്തിനും കോണ്‍ഗ്രസിനും ഷീല ദീക്ഷിത് നൽകിയ സംഭാവനകൾ വലുതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
ഷീല ദീക്ഷിത് ജനഹൃദയത്തിൽ ഇടം നേടി: ഗവർണർ
01:41 AM Jul 21, 2019 | Deepika.com