പീരുമേട്: രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഒരാഴ്ചയ്ക്കുള്ളിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അപാകതകൾ ഉള്ളതിനാൽ ജുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപിച്ചിരുന്ന റീ പോസ്റ്റ്മോർട്ടം ഒരാഴ്ചയ്ക്കുള്ളിൽ നടത്താമെന്നാണു പ്രതീക്ഷയെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.
ഇതിനുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കുന്നത് അന്തിമഘട്ടത്തിലാണ്. പോസ്റ്റ്മോർട്ടത്തിന്റെ നടപടിക്രമം പാലിച്ച് അപേക്ഷ നല്കിയിരിക്കുകയാണ്. റീ പോസ്റ്റ് മോർട്ടത്തിന്റെ സാഹചര്യത്തിൽ രാജ്കുമാറിനെ അടക്കിയിരിക്കുന്ന സെന്റ് മേരീസ് ദേവാലായ സെമിത്തേരി പോലീസ് കാവലിലാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോസ്റ്റ്മോർട്ടം ഒരാഴ്ചയ്ക്കുള്ളിൽ
01:41 AM Jul 21, 2019 | Deepika.com