പി​എ​സ്‌​സിയെ​യും സ​ർ​വ​ക​ലാ​ശാ​ല​യെ​യും ദു​രു​പയോ​ഗം ചെ​യ്ത​ത് അ​ന്വേ​ഷി​ക്ക​ണ​ം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

01:28 AM Jul 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പി​​​എ​​​സ്‌​​​സി​​​യെ​​​യും കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ​​​യും ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ക​​​ത്തി​​​ക്കു​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച പി​​​എ​​​സ്‌​​​സി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ​​ക്കു​​​റി​​​ച്ച് സെ​​​ക്ര​​​ട്ട​​​റി​​​യും ഡി ​​​ജി പി ​​​യും മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ഡോ.​​​കെ. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ഉ​​​ത്ത​​​ര​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ക​​​ത്തി​​​ക്കു​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ൽ നി​​​ന്നു ക​​​ണ്ടെ ത്തി​​​യ​​​തി​​​നെ ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ, കേ​​​ര​​​ള​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ര​​​ജി​​​സ്ട്രാ​​​ർ, എ​​​ന്നി​​​വ​​​ർ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണമെന്നും നിർദേശമുണ്ട്.