കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടു ഭാര്യ വിജയയും മക്കളും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. രാജ്കുമാറിനെ ജൂണ്‍ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിൽവച്ചു പീഡിപ്പിച്ചെന്നും മർദനത്തിനിരയായെന്നും ഹർജിയിൽ പറയുന്നു.
രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പു കേസും സിബിഐ അന്വേഷിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. രാജ്കുമാറിന്റെ അമ്മയ്ക്കും ഹർജിക്കാരിക്കും മക്കൾക്കും ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഇടക്കാല സഹായമായി പത്തു ലക്ഷം രൂപ വീതം നൽകാൻ ഉടൻ നൽകണമെന്നും ഹർജിയിൽ പറയുന്നു.
സിബിഐ അന്വേഷിക്കണം: ബന്ധുക്കൾ ഹൈക്കോടതിയിൽ
01:28 AM Jul 21, 2019 | Deepika.com