കൊച്ചി: കെഎൽഎം ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന വിദ്യാകിരണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ നിർവഹിച്ചു.
കെഎൽഎം ഫൗണ്ടേഷൻ ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. കെഎൽഎം ആക്സിവ എക്സിക്യുട്ടീവ് ഡയറക്ടർ ജോസ്കുട്ടി സേവ്യർ, ഡയറക്ടർമാരായ ബിജി ഷിബു, ജയിംസ് അറന്പൻകുടി, ജോർജ് കുര്യയ്പ്പ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്ക് സഹായകമായ നിരവധി പദ്ധതികൾ അടങ്ങുന്നതാണ് വിദ്യാകിരണ്‍ എന്ന് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. പഠനത്തിൽ മികവു തെളിയിച്ച അർഹരായ ആയിരത്തിലധികം കുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകും. ഉന്നതവിദ്യാഭ്യാസത്തിനു സാന്പത്തിക സഹായം ലഭ്യമാക്കും. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎൽഎം വിദ്യാകിരണ്‍ പദ്ധതിക്കു തുടക്കം
01:28 AM Jul 21, 2019 | Deepika.com