കോട്ടയം: ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതിയത്, പുതുക്കൽ), ഐടിസി ഫീസ് റീഇംപേഴ്സ്മെന്റ് സ്കീം, സിഎ, ഐസിഡബ്ല്യുഎ, സി.എസ്. സ്കോളർഷിപ്പ്, പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് ഫോർ ടാലന്റഡ് സ്റ്റുഡന്റ്സ് എന്നിവയ്ക്ക് 2015-16, 2016-17 വർഷം അർഹരായവർക്ക് തുക ലഭ്യമായിട്ടില്ലെങ്കിൽ വിവരങ്ങൾ സമർപ്പിക്കണം.
ബാങ്ക് അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങൾ കാരണം തുക ലഭിക്കാത്തവർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, 2015 മുതൽ 2018 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്, അവാർഡ് പട്ടികയുടെ പകർപ്പ് എന്നിവ 30ന് മുന്പായി scholarship. mwd@ gmail.com എന്ന വിലാസത്തിലോ ന്യൂനപക്ഷ ക്ഷേമ ഡയറക്്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ നൽകണം.
സ്കോളർഷിപ്പ്; രേഖകൾ നൽകണം
12:30 AM Jul 21, 2019 | Deepika.com