പാലാ: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ വെളളത്തിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. ചേര്‍പ്പുങ്കല്‍ കളപ്പുരക്കല്‍ സെബാസ്റ്റ്യന്റെ മകന് മനീഷിനെ (33)യാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്നിന്നാണ് ഇയാളെ കാണാതായത്.
ചേര്‍പ്പുങ്കലില്‍ ഓട്ടോഡ്രൈവറായ മനീഷ് രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് ആറ്റില്‍ തടിപിടിക്കാനിറങ്ങിയത്. കൂട്ടുകാര്‍ പിടിച്ച തടി കെട്ടിയിടുന്നതിന് കയറുമായി നീന്തുന്നതിനിടെ മനീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മനീഷിന്റെ കൈവശമുണ്ടായിരുന്ന കയര്‍ കമ്പനിക്കടവ് ഭാഗത്തുനിന്നു ലഭിച്ചു. ഇന്നും തെരച്ചില്‍ നടത്തുമെന്ന് പാലാ ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
മീനച്ചിലാറ്റില്‍ കാണാതായ യുവാവിനായി തെരച്ചില്‍
12:30 AM Jul 21, 2019 | Deepika.com