തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്, നസീം എന്നിവരെ ഈ മാസം 29 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്മെന്റ് സിഐ അനിൽകുമാർ കമാൻഡോ സുരക്ഷയ്ക്കൊപ്പം കേസ് പരിഗണിക്കുന്ന മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. എന്തെങ്കിലും പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയാണ് പ്രതികൾ നൽകിയത്.
വധശ്രമം: പ്രതികളെ 29 വരെ റിമാൻഡ് ചെയ്തു
01:27 AM Jul 20, 2019 | Deepika.com