കോട്ടയം: എൻഎബിഎച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം കാരിത്താസ് ആശുപത്രിക്കു ലഭിച്ചു. മധ്യകേരളത്തിൽ ആദ്യമായാണ് ഒരു ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നത്.
ആരോഗ്യ മേഖലയിൽ രോഗീകേന്ദ്രീകൃതമായി സുതാര്യതയോടും നിഷ്പക്ഷമായും നീതിപൂർവമായും മാനദണ്ഡങ്ങൾക്കു വിധേയമായി ക്ലിനിക്കൽ റിസർച്ച് നടപ്പിലാക്കുന്ന സ്ഥാപനങ്ങളിലെ എത്തിക്സ് കമ്മിറ്റികൾക്കു ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകുന്ന അംഗീകാരമാണിത്.
അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനമാണ് കാരിത്താസ് ആശുപത്രി. 2015 മുതൽ എൻഎബിഎച്ച് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കാരിത്താസ് ആശുപത്രിക്കു ലഭിച്ച മറ്റൊരു പൊൻതൂവലാണ് എൻഎബിഎച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം.
കാരിത്താസിന് എൻഎബിഎച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം
12:58 AM Jul 20, 2019 | Deepika.com