പാലാ: മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുകിയെത്തിയ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേർപ്പുങ്കൽ കളപ്പുരക്കൽ സെബാസ്റ്റ്യന്റെ മകൻ മനീഷിനെയാണ് (33) കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സംഭവം.
ചേർപ്പുങ്കലിൽ ഓട്ടോഡ്രൈവറായ മനീഷ് രണ്ട് കൂട്ടുകാർക്കൊപ്പമാണ് മലവെള്ളം കുത്തിയൊഴുകുന്ന ആറ്റിൽ തടിപിടിക്കാൻ ഇറങ്ങിയത്. കൂട്ടുകാർ പിടിച്ച തടി കെട്ടിയിടുന്നതിന് കയറുമായി നീന്തുന്നതിനിടെ മനീഷിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മീനച്ചിലാറ്റിൽ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി
12:50 AM Jul 20, 2019 | Deepika.com