വൈക്കം: പാലത്തിന്റെ കൈവരിയിൽ ഇടിച്ചു പുഴയിലേയ്ക്ക് ബൈക്കുമറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. വൈക്കം തെക്കേനട വലിയാന്പത്ത് വിജയകുമാറിന്റെ മകൻ അർജുൻ വിജയ് (22) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നിനു പൂത്തോട്ട പാലത്തിലേക്ക് കടക്കുന്പോൾ കൈവരിയിൽ ബൈക്കിടിച്ച് താഴേയ്ക്കു മറിയുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ജോലി കഴിഞ്ഞ് പുലർച്ചെ വൈക്കത്തെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. പുഴയിൽ മൽസ്യബന്ധത്തിലേർപ്പെട്ടിരുന്നവർ ബൈക്കുമായി യുവാവ് പുഴയിൽ പതിക്കുന്നതു കണ്ട് ഉടൻ പോലീസിനെ വിവരമറിയിച്ചു. പാഞ്ഞെത്തിയ പോലീസും മൽസ്യതൊഴിലാളികളും ചേർന്ന് ഉടൻ തൃപ്പുണിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് പുഴയിൽ നിന്നു കണ്ടെടുത്തിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12 ന് വീട്ടുവളപ്പിൽ. മാതാവ്: സിന്ധു. സഹോദരി: അനു. ഉദയംപേരൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
12:50 AM Jul 20, 2019 | Deepika.com