കോഴിക്കോട്: എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്കുന്ന ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) കേരളാ ഘടകത്തില്‍ പ്രതിസന്ധി രൂക്ഷം. ലാലുപ്രസാദ് യാദവ് നേതൃത്വം നല്കുന്ന രാഷ്ട്രീയ ജനതാദളിലോ (ആര്‍ജെഡി), മുലായംസിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയിലോ ലയിക്കണമെന്ന തീരുമാനത്തിനു വിരുദ്ധമായി കേരളത്തില്‍ മാത്രമായുള്ള പ്രദേശിക പാര്‍ട്ടി രൂപീകരിക്കാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്.
ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണു പ്രദേശികപാര്ട്ടി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നത്. അതേസമയം, ദേശീയപാര്‍ട്ടിയായി തന്നെ തുടരാനാണു മറുവിഭാഗം തീരുമാനിച്ചത്.
എല്‍ജെഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ്കുമാർ പ്രദേശിക പാര്‍ട്ടി രൂപീകരിച്ചേക്കും
12:50 AM Jul 20, 2019 | Deepika.com