മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: കേരള കോണ്‍ഗ്രസ്-ജേക്കബ്
12:50 AM Jul 20, 2019 | Deepika.com
കൊച്ചി: പോലീസിനെ നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കു പോലീസിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യമാണു നിലവിലുള്ളതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.