കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മേധാവി പ്രഫ.ഡോ.വി. സതീഷിനു ആത്മഹത്യ പ്രതിരോധ പ്രവർത്തന മേഖലയിൽ അന്താരാഷ്ട്ര അംഗീകാരം. നോർവെ തലസ്ഥാനമായ ഓസ്ലോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (ഐഎഎസ്പി) അന്താരാഷ്ട്ര സംഘടനയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയാണ് ഡോ. വി. സതീഷ് തെരഞ്ഞെടുക്കപ്പെട്ടത്.
1960 മുതൽ ലോക്യ രാജ്യങ്ങളുടെ സഹകരണത്തോടെ സേവനം നടത്തുന്ന സംഘടനയാണ് ഐഎഎസ്പി. ആത്മഹത്യ പ്രതിരോധരംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന ഡോ. സതീഷ് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ്. കോട്ടയം മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗം അഡീഷണൽ പ്രഫ. ഡോ. പി.കെ. ശ്രീകുമാരി ഭാര്യയാണ്. മകൻ: നിതിൻ വടശേരിൽ.
ഡോ.വി.സതീഷിന് അന്താരാഷ്ട്ര അംഗീകാരം
12:50 AM Jul 20, 2019 | Deepika.com