തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ അക്രമം സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോളജിലെ എസ്എഫ്ഐ യൂണിറ്റു കമ്മിറ്റിയുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന നേതൃത്വത്തിനും പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയോടു വേണ്ട രീതിയിൽ ഇടപെടാനും നിർദേശിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ലെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും എസ്എഫ്ഐയിൽ ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. കോളജ് കാന്പസുകളിലെ എസ്എഫ്ഐയുടെ പ്രവർത്തനം വിലയിരുത്തേണ്ടതു സംഘടനയുടെ തന്നെ നേതൃത്വമാണ്. എന്നാൽ ഇവിടെ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ തന്നെ അക്രമത്തിനു നേതൃത്വം നൽകുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്കു വിമർശനം
12:35 AM Jul 20, 2019 | Deepika.com