കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെത്തുടർന്നു പാർട്ടിക്കകത്തു വിഭാഗീയത ശക്തമായ സാഹചര്യത്തില്‍ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം ഇന്നു ചേരും. കഴിഞ്ഞ എട്ടിനു മാറ്റിവച്ച യോഗമാണ് ഇന്നു ചേരുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അസുഖമായതിനാലാണു കഴിഞ്ഞ എട്ടിനുചേരാനിരുന്ന യോഗം മാറ്റിവയ്ക്കേണ്ടിവന്നത്. ആന്തൂർ വിഷയത്തിൽ വ്യത്യസ്താഭിപ്രായം പുലർത്തുന്ന ജില്ലയിലെ നേതാക്കളെ അനുനയിപ്പിച്ചു സമവായത്തിലെത്തിക്കുകയാണ് ഇന്നത്തെ ജില്ലാ കമ്മിറ്റിയുടെ മുഖ്യ അജൻഡ.
സംസ്ഥാന കമ്മിറ്റിയുടെ നിലപാട് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ വിശദീകരിക്കും. ആന്തൂർ വിഷയത്തിൽ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നു മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി. ജയരാജൻ പൊതുയോഗത്തിൽ പരസ്യമായി പറഞ്ഞതോടെയായിരുന്നു പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായം ഉയർന്നത്.
പി.ജയരാജന്റെ നിലപാടാണ് ശരിയെന്ന് ഒരുവിഭാഗം പാർട്ടി കമ്മിറ്റികളിൽ പോലും പറഞ്ഞിരുന്നു.
ആന്തൂർ: സമവായത്തിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്
12:35 AM Jul 20, 2019 | Deepika.com