കൊച്ചി: വിദ്യാഭ്യാസ സ്ഥാപനമായ ലക്ഷ്യയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ സൗജന്യ പരിശീലനം നല്കുന്നു. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്ലസ് ടുവില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നുണ്ടെങ്കിലും പ്രവേശന പരീക്ഷകളില്‍ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കുന്നതില്‍ പിന്നിലാണെന്നത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാരാണ് ലക്ഷ്യയുമായി സഹകരിച്ച് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
2019ല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പെടുത്ത് ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയതും രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കുറവുമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു പഠനത്തിനു ശേഷം ഒരു വര്‍ഷം എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-4333722, 90612 38877. അപേക്ഷ അയക്കേണ്ട അവസാന തീയതി 23 ആണ്.
മെഡിക്കൽ, എൻജി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനവുമായി ലക്ഷ്യ
12:35 AM Jul 20, 2019 | Deepika.com