ടൂഷൻ ഫീ വേവർ സ്കീമിന് അർഹരായവരുടെ ലിസ്റ്റ്
12:35 AM Jul 20, 2019 | Deepika.com
തിരുവനന്തപുരം: 2018-19 വർഷം എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ ടൂഷൻ ഫീസ് വേവർ സ്കീമിനു അർഹരായവരുടെ ലിസ്റ്റ് അതതു കോളജുകളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ലിസ്റ്റ് പരിശോധിക്കുന്നതിനും പരാതികൾ ഉണ്ടെങ്കിൽ കോളജുകളിൽ 24നു വൈകുന്നേരം അഞ്ചിനു പരാതി നൽകാൻ അവസരം ഉണ്ടായിരിക്കും.