യുഡിഎഫ് 25 ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും
01:27 AM Jul 19, 2019 | Deepika.com
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് കുത്തുകേസ് പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ സംഭവത്തിലും പിഎസ്സി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലും പ്രതിഷേധിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തും. 25 നാണ് ഉപരോധ സമരം. തുടർന്ന് 26 ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ജനകീയ ജാഗ്രതാ സദസ് നടത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.