തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രവേശിക്കാനായി എത്തിയ വി.ടി. ബൽറാം എംഎൽഎയെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിലൂടെ പ്രവേശിക്കാനായി എംഎൽഎ എത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്. ഇതോടെ എംഎൽഎ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കെഎസ്യു സമരത്തിനെത്തിയ വിദ്യാർഥികളും എംഎൽഎയ്ക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ നേരിയ സംഘർഷമായി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സൗത്ത് ഗേറ്റ് മൂന്നിനു ശേഷമേ തുറക്കു എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ നിലപാട്. കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെത്തുടർന്ന് 15 മിനിറ്റിനു ശേഷം ഗേറ്റ് തുറന്ന് എംഎൽഎയെ കടത്തിവിട്ടു.
സെക്രട്ടേറിയറ്റ് പടിക്കൽ വി.ടി. ബൽറാമിനെ തടഞ്ഞു, പ്രതിഷേധിച്ച് ഗേറ്റ് തുറപ്പിച്ചു
01:27 AM Jul 19, 2019 | Deepika.com