തിരുവനന്തപുരം: പോലീസ് ഉന്നത തല യോഗത്തിൽ പോലീസുകാർ ആർഎസ്എസിന്റെ ഒറ്റുകാരാണെന്നു താൻ അഭിപ്രായപ്പെട്ടുവെന്ന തരത്തിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത ശുദ്ധ കളവാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ല. മാധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകും.
കഴിഞ്ഞ ദിവസം നടന്ന പോലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.പിഎസ് സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണ്. യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നത്തിന്റെ മറവിൽ പിഎസ്സിയെ ആകെ ആക്ഷേപിക്കുകയാണ്.യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ലാഘവത്വം കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസുകാർ ആർഎസ്എസിന്റെ ഒറ്റുകാരാണെന്നു താൻ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി
01:27 AM Jul 19, 2019 | Deepika.com