ഒറ്റപ്പാലം: നഗരസഭയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ ബാഗിൽനിന്നു പണം മോഷ്ടിച്ച സംഭവത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. സുജാതയ്ക്കെതിരേ ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്.
സിപിഎം വരോട് ലോക്കൽ കമ്മിറ്റിയുടെ ശിപാർശപ്രകാരം ജില്ലാ കമ്മിറ്റിയാണ് ബി. സുജാതയ്ക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ നഗരസഭാ ഓഫീസ് മുറിക്കകത്തെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 38,000 രൂപയാണ് ഇരുപതാംതീയതി മോഷണംപോയത്.
ഒറ്റപ്പാലം നഗരസഭയിലെ മോഷണം: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയെ സിപിഎം പുറത്താക്കി
12:44 AM Jul 19, 2019 | Deepika.com