തളിപ്പറമ്പ്: മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ തളിപ്പറമ്പില്‍. തളിപ്പറമ്പിലെ പ്രമുഖ ലോട്ടറി ഏജന്‍സിയായ പി.വി.വല്‍സരാജന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന് ലോട്ടറിയിലാണ് എംഇ.174253 നമ്പറില്‍ അഞ്ചു കോടിരൂപ ലഭിച്ചത്.
സബ് ഏജന്റായ മുയ്യം സ്വദേശി പവിത്രന് വില്പന നടത്തിയതാണ് ഈ ടിക്കറ്റ്. പറശിനിക്കടവ് ക്ഷേത്രപരിസരത്ത് ലോട്ടറി വില്‍ക്കുന്ന പവിത്രന് ക്ഷേത്രത്തില്‍ വന്ന ആരോ ടിക്കറ്റെടുത്തതായാണ് പറയുന്നത്. അഞ്ചു കോടിയുടെ ഭാഗ്യവാനെ ഇനിയും കണ്ടെത്തിയിട്ടില്ല.
മൺസൂൺ ബംബർ തളിപ്പറന്പിൽ വിറ്റ ടിക്കറ്റിന്
12:35 AM Jul 19, 2019 | Deepika.com