വിദേശ കറൻസി പിടികൂടി
12:35 AM Jul 19, 2019 | Deepika.com
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 5.04 ലക്ഷം രൂപയുടെ വിദേശ കറൻസി രണ്ടു യാത്രക്കാരിൽനിന്നായി പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിലേക്കു പോകാനെത്തിയ തമിഴ്നാട് സ്വദേശികളായ ശരവൻ, ശിവകുമാർ എന്നിവരിൽനിന്നാണ് രേഖകളൊന്നുമില്ലാതെ കടത്താൻ ശ്രമിച്ച യുഎസ് ഡോളറും യൂറോയും പികൂടിയത്. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ ഇരുവരുടെയും പോക്കറ്റിൽ ഒളിപ്പിച്ചനിലയിൽ വിദേശ കറൻസി കണ്ടെത്തുകയായിരുന്നു. ഇരുവരെയും കസ്റ്റംസ് വിഭാഗത്തിനു കൈമാറി.