തിരുവനന്തപുരം: ചെന്നൈയ്ക്കും എറണാകുളത്തിനുമിടയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.
ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നന്പർ 06037). ഓഗസ്റ്റ് 02, 23, സെപ്റ്റംബർ 13, 20, 27 തീയതികളിൽ രാത്രി 8.10 ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 08.45ന് എറണാകുളം ജംഗ്ഷനിലെത്തും.
എറണാകുളം ജംഗ്ഷൻ - ചെന്നൈ സെൻട്രൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നന്പർ 06038) ഓഗസ്റ്റ് 04, 25, സെപ്റ്റംബർ 22, 29 തീയതികളിൽ രാത്രി ഏഴിന് എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈ സെൻട്രലിൽ എത്തും.
ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്ഷൻ സുവിധ പ്രത്യേക പ്രതിവാര ട്രെയിൻ (നന്പർ 82631) ഓഗസ്റ്റ് 30, സെപ്റ്റംബർ ആറ് തീയതികളിൽ രാത്രി 8.10 ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 08.45ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
എറണാകുളം ജംഗ്ഷൻ -ചെന്നൈ സെൻട്രൽ സുവിധ പ്രത്യേക പ്രതിവാര ട്രെയിൻ (നന്പർ 82632) ഓഗസ്റ്റ് 18, സെപ്റ്റംബർ 02, 08, 15 തീയതികളിൽ എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 07.20ന് ചെന്നൈ സെൻട്രലിലെത്തും.
ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്ഷൻ സുവിധ പ്രത്യേക ട്രെയിൻ (നന്പർ 82633) ഓഗസ്റ്റ് 14ന് രാത്രി ഏഴിനു ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 07.20ന് എറണാകുളം ജംഗ്ഷനിൽ എത്തും.
ഹൈദരാബാദ് - കൊച്ചുവേളി പ്രത്യേക പ്രതിവാര ട്രെയിൻ (നന്പർ 07115) സെപ്റ്റംബർ ഏഴു മുതൽ 28 വരെ ശനിയാഴ്ചകളിൽ രാത്രി ഒമ്പതിന് ഹൈദരാബാദിൽനിന്ന് പുറപ്പെടും. തിങ്കളാഴ്ചകളിൽ പുലർച്ചെ 03.20 ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി - ഹൈദരാബാദ് പ്രത്യേക പ്രതിവാര ട്രെയിൻ (നന്പർ 07116) സെപ്റ്റംബർ ഒന്പതുമുതൽ 30വരെ തിങ്കളാഴ്ചകളിൽ രാവിലെ 7.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ പകൽ രണ്ടിനു ഹൈദരാബാദിലെത്തും. കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഹൈദരാബാദ് - എറണാകുളം ജംഗ്ഷൻ പ്രത്യേക പ്രതിവാര സ്പെഷൽ ട്രെയിൻ (നന്പർ 07117) സെപ്റ്റംബർ നാലുമുതൽ 25 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.50 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30ന് എറണാകുളം ജംഗ്ഷനിലെത്തും.
എറണാകുളം ജംഗ്ഷൻ- ഹൈദരാബാദ് പ്രത്യേകപ്രതിവാര ട്രെയിൻ (നന്പർ 07118) സെപ്റ്റംബർ അഞ്ചുമുതൽ 26 വരെ, വ്യാഴാഴ്ചകളിൽ രാത്രി 9.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ചകളിൽ രാത്രി 10.55ന് ഹെദരാബാദിലെത്തും.
എറണാകുളം-ചെന്നൈ തിരക്കു കുറയ്ക്കാൻ പ്രത്യേക ട്രെയിനുകൾ
12:35 AM Jul 19, 2019 | Deepika.com