തിരുവനന്തപുരം: ജല അഥോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ ഓഫീസുകളിലും മിന്നൽ പരിശോധന. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരമാണ് ‘ഓപ്പറേഷൻ പഴ്സ് സ്ട്രിംഗ്സ്’ എന്ന പേരിൽ രാവിലെ എട്ടു മുതൽ പരിശോധന നടത്തിയത്.
സബ് ഡിവിഷണൽ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി നിർദേശം നൽകിയത്. പിരിച്ചെടുക്കുന്ന വെള്ളക്കരം യഥാസമയം ബാങ്കിൽ അടയ്ക്കാതിരിക്കുന്നത് അടക്കമുള്ള പരാതികളുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി. സൂപ്രണ്ടിംഗ് എൻജിനിയർമാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
ജല അഥോറിറ്റി ഓഫീസുകളിൽ മിന്നൽ പരിശോധന
12:35 AM Jul 19, 2019 | Deepika.com