തിരുവനന്തപുരം: സർക്കാർ ഫാർമസി കോളജുകളിലേയ്ക്കും സ്വാശ്രയ ഫാർമസി കോളജുകളിൽ ലഭ്യമായ സർക്കാർ മെരിറ്റ് സീറ്റുകളിലേയ്ക്കും 2019-20 വർഷത്തെ എംഫാം കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി ഗ്രജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
55 ശതമാനം മാർക്കോടെ ബിരുദം എസ്സി/എസ്ടി 50 ശതമാനം നേടിയാൽ മതിയാകും.
കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽ നിന്നു ബിഫാം പരീക്ഷ വിജയിച്ച വിദ്യാർഥികൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ അംഗീകാരം അക്കാദമിക് ഡാറ്റ നൽകുന്നതിനുള്ള അവസാന തീയതിയക്ക മുൻപ് വാങ്ങണം.
ജനറൽ വിഭാഗം അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ഇല്ല. സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാ അപേക്ഷകരും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജിപാറ്റ് -2019 പരീക്ഷയിൽ യോഗ്യത നേടുകയും പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും വേണം. അപേക്ഷാർഥികളായ ജനറൽ വിഭാഗക്കാർ ജിപാറ്റ് -2019 പരീക്ഷയിൽ കുറഞ്ഞ യോഗ്യതയായ - 141 സ്കോർ നേടിയിരിക്കണം. എന്നാൽ ഒബിസി വിഭാഗക്കാർക്ക് -117, എസ്സി വിഭാഗക്കാർക്ക് - 95, എസ്ടി വിഭാഗക്കാർക്ക് -74 എന്നീ സ്കോറുകൾ മതിയാകും. ശാരീരിക വൈകല്യമുള്ള വിഭാഗക്കാർക്ക് പ്രത്യേക മിനിമം സ്കോർ പറഞ്ഞിട്ടില്ലാത്തതിനാൽ മുകളിൽ പറഞ്ഞ വിഭാഗക്കാരുടെ (ജനറൽ/ഒബിസി/എസ്സി/എസ്ടി) കാറ്റഗറിയിൽ വരുന്ന ശാരീരിക വൈകല്യമുള്ളവർക്ക് അതത് കാറ്റഗറിക്കാരുടെ മിനിമം മാർക്ക് ബാധകമായിരിക്കും.
വെബ്സൈറ്റിലൂടെ 25 ന് വൈകുന്നേരം മൂന്നുവരെ അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകർ ബന്ധപ്പെട്ട എല്ലാ രേഖകളും അപ്ലോഡ് ചെയ്യണം. രേഖയുടെ അസൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ കണ്ഫർമേഷൻ പേജും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കേണ്ട. അപേക്ഷാഫോം, പ്രോസ്പെക്ടസ് എന്നിവ ഫാർമസി കോളജുകളിൽ നിന്നോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നോ ലഭിക്കുന്നതല്ല.
അപേക്ഷാ ഫീസ്- ജനറൽ/സർവീസ് വിഭാഗത്തിന് 600 രൂപയും പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 300 രൂപയുമാണ്.
സർവീസ് വിഭാഗത്തിലുള്ളവരുടെ അപേക്ഷകൾ: സർവീസ് വിഭാഗത്തിലുള്ള അപേക്ഷാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു പുറമേ രേഖകൾ സഹിതം കണ്ഫർമേഷൻ പ്രിന്റൗട്ട് 25 ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് അതത് കണ്ട്രോളിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
ഹെൽപ്പ്ലൈൻ നന്പരുകൾ: 0471 2339101, 2339102, 2339103, 2339104.
എംഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
12:29 AM Jul 19, 2019 | Deepika.com