തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ആരോഗ്യ സർവകലാശാലയുടെ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോടും, പ്രിൻസിപ്പലിന്റെ അനുമതിപത്രത്തോടും കൂടി രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പി.ഒ, തൃശൂർ- 680596 എന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയോ, നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം ഓഗസ്റ്റ് 17നു വൈകുന്നേരം നാലുമണി.
ആരോഗ്യശാസ്ത്ര സർവകലാശാലയിലെ അധ്യാപകർക്ക് അവാർഡുകൾ
12:29 AM Jul 19, 2019 | Deepika.com