വിദ്യാകിരണ്‍ പദ്ധതിക്കു നാളെ തുടക്കം
12:29 AM Jul 19, 2019 | Deepika.com
കൊച്ചി: സാമൂഹ്യസേവന രംഗത്തെ ശ്രദ്ധേയമായ എൻജിഒകളിൽ ഒന്നായ കെഎൽഎം ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന വിദ്യാകിരണ്‍ പദ്ധതിക്കു നാളെ തുടക്കമാകും. പഠനത്തിൽ മികവു തെളിയിച്ച ആയിരത്തിലധികം കുട്ടികൾക്കു ഉന്നതവിദ്യാഭ്യാസത്തിനു പണം തടസമാകാതിരിക്കാൻ സ്കോളർഷിപ്പുകൾ നൽകും. മിടുക്കരായ കുട്ടികൾക്കു ലാപ്ടോപ് അടക്കമുള്ള പഠന സഹായ സാമഗ്രികളും നൽകും. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സെമിനാറുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, നേതൃത്വ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും.