തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികളിൽ (പണിഷ്മെന്റ് റോൾ) 90 ദിവസത്തിനകം തീർപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാപോലീസ് മേധാവിമാർക്കും സബ് ഡിവിഷണൽ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാന പ്രകാരമാണു നടപടി.ശിക്ഷാ നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരം അടങ്ങിയ പട്ടിക ജില്ലാ പോലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും തയാറാക്കണം.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാ നടപടി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ എല്ലാ ദിവസവും വിലയിരുത്തി നടപടി സ്വീകരിക്കണം. അന്വേഷണം പൂർത്തിയാക്കുന്നതിന് 30 ദിവസത്തെ സമയക്രമം തീരുമാനിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
പോലീസുകാർക്കെതിരേയുള്ള ശിക്ഷ: 90 ദിവസത്തിനകം തീർപ്പാക്കണം
02:16 AM Jul 18, 2019 | Deepika.com