തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫലയുകൾ തീർപ്പാക്കുന്നതിനായി അദാലത്തുകൾ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു മാസം സമയം നിശ്ചയിച്ച് ഫയലുകൾ തീർപ്പാക്കണം.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഓരോഫയലിലെയും ജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അത് സജീവമായി ചർച്ച ചെയ്തു. എന്നാൽ ഫയൽ നീക്കത്തെക്കുറിച്ച് ഇപ്പോൾ ഏറെ അഭിമാനിക്കാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഫയൽ തീർപ്പാക്കലിന് അദാലത്തുകൾ നടത്തും: മുഖ്യമന്ത്രി
01:54 AM Jul 18, 2019 | Deepika.com