ന്യൂനപക്ഷമോർച്ച അംഗത്വവിതരണ പ്രചാരണം ഇന്നുമുതൽ
01:54 AM Jul 18, 2019 | Deepika.com
കൊച്ചി: ഭാരതീയ ജനതാ ന്യൂനപക്ഷമോർച്ചയുടെ ദക്ഷിണേന്ത്യയിലെ അംഗത്വവിതരണ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു അറിയിച്ചു. ദേശീയ പ്രസിഡന്റ് അബ്ദുൾ റഷീദ് അൻസാരി ഉദ്ഘാടനം നിർവഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും.