തിരുവനന്തപുരം: യൂണിറ്റ് പ്രസിഡന്റിന്റെ കുത്തേറ്റു ഗുരുതരാവസ്ഥയിലായ വിദ്യാർഥിയെയും ഉൾപ്പെടുത്തി എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി കണ്‍വീനറായി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും രണ്ടാം വർഷ എംഎ വിദ്യാർഥിയുമായ എ.ആർ. റിയാസിനെയും ജോയിന്റ് കണ്‍വീനറായി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി വീണയെയും തെരഞ്ഞെടുത്തതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിൽ എട്ടു പേർ വനിതകളാണ്.
കുത്തേറ്റ വിദ്യാർഥിയെയും ഉൾപ്പെടുത്തി പുതിയ അഡ്ഹോക് കമ്മിറ്റി
01:32 AM Jul 18, 2019 | Deepika.com