പത്തനംതിട്ട: പോലീസ് സേനയിൽ ഒറ്റുകാരുണ്ടെന്നു വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മലർന്നു കിടന്നു തുപ്പുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽനിന്നു ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പോലീസിനെതിരേ ഇപ്പോൾ മുഖ്യന്ത്രി പ്രസ്താവന നടത്തുന്നതെന്നും പത്തനംതിട്ട മാധ്യമപ്രവർത്തകരോടു ശ്രീധരൻപിള്ള പറഞ്ഞു.
നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി, ബിഡിജെഎസ് കക്ഷികളുടെ സംസ്ഥാന അധ്യക്ഷരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് തഴവ സഹേദവൻ, കെ. പത്മകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പിണറായി മലർന്നുകിടന്നു തുപ്പുന്നു: ശ്രീധരൻപിള്ള
01:06 AM Jul 18, 2019 | Deepika.com