തിരുവല്ല: ഭാര്യയ്ക്കൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് നദിയില്‍ ചാടി മരിച്ചു. നെല്ലാട് ഇളവം മഠത്തില്‍ സുനില്‍ കുമാറാണ് (42) മരിച്ചത്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ വള്ളംകുളം പാലത്തില്‍ നിന്നാണ് ഇയാൾ നദിയിലേക്ക് ചാടിയത്. ഓട്ടോയിൽ ഭാര്യ ജ്യോതിക്കൊപ്പം തിരുവല്ലയിലെ ആശുപത്രിയിലേക്ക് പോകവെ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
പാലത്തിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ സുനില്‍ കുമാര്‍ ആവശ്യപ്പെട്ടതായി പറയുന്നു. പാലം കഴിഞ്ഞ് നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോള്‍ ഇയാള്‍ വാഹനത്തില്‍നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് പിന്നീട് മൃതദേഹം കണ്ടെടുത്തത്. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
ഭാര്യയ്ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് നദിയില്‍ ചാടി മരിച്ചു
01:06 AM Jul 18, 2019 | Deepika.com