തേഞ്ഞിപ്പലം: ദേശീയ വിദ്യാഭ്യാസ കരടുനയം-2019 നെ ആസ്പദമാക്കി നടത്തിയ ത്രിദിന സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ പഠനവകുപ്പും പഠനവകുപ്പിലെ ഗവേഷക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ എൻഐഇപിഎ ഉപദേശകനായ പ്രഫ. കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മൂന്ന് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് കരടുനയ രേഖ പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും പ്രാദേശിക സാഹചര്യത്തിന് അനുസൃതമായി കരടുനയ രേഖയിൽ മാറ്റങ്ങൾ വരുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുന്ന രീതിയിലാണ് നയരേഖയുടെ രൂപകൽപനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു.
ഉദ്ഘാടനം പ്രഫ. സി.എം. ബിന്ദു നിർവഹിച്ചു. വിദ്യാഭ്യാസ പഠനവകുപ്പിലെ അധ്യാപകരും ഗവേഷകരും ദേശീയ വിദ്യാഭ്യാസ കരടുനയ രേഖയിലെ വിവിധ ഭാഗങ്ങളെ ആസ്പദമാക്കി വിഷയാവതരണവും ചർച്ചയും നടത്തി.
ദേശീയ വിദ്യാഭ്യാസ കരടുനയം: ത്രിദിന സമ്മേളനം സമാപിച്ചു
01:04 AM Jul 18, 2019 | Deepika.com