പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കണം: മുല്ലപ്പള്ളി
01:04 AM Jul 18, 2019 | Deepika.com
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലും കേരള സർവകലാശാലയിലും നടക്കുന്ന പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയേക്കാൾ ഗുരുതരമായ ക്രമക്കേടുകളാണു ഭരണഘടനാ സ്ഥാപനങ്ങളായ കേരള സർവകലാശാലയിലും പിഎസ്സിയിലും നടക്കുന്നത്. കൃത്യമായ ഗൂഢാലോചന ഈ ക്രമക്കേടുകൾക്കു പിന്നിലുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളിലെയും അഴിമതിക്കു ചുക്കാൻ പിടിക്കുന്ന വൈസ് ചാൻസലറെയും ചെയർമാനെയും ഗവർണർ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.