തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ഹെഡ്മാസ്റ്റർമാർക്കു സമയബന്ധിതമായി ഹയർ ഗ്രേഡ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. 15 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ സ്കെയിൽ ലഭിച്ചതിനു ശേഷം 8- 10 വർഷം പൂർത്തിയാകുന്ന മുറയ്ക്കു ഹെഡ്മാസ്റ്റർ തസ്തികയിൽ ആദ്യ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കും.
കഴിഞ്ഞ ശന്പള പരിഷ്കരണ സമയത്ത് ഉണ്ടായ അപാകത പരിഹരിക്കാൻ ധനവകുപ്പാണ് ഇതു സംബന്ധിച്ച നിർദേശം മന്ത്രിസഭയിൽ വച്ചത്. ഇതു സംബന്ധിച്ച് ഒട്ടേറെ കേസുകൾ വരുകയും സർക്കാർ പണം നൽകുകയും ചെയ്യേണ്ടി വന്നതിനെത്തുടർന്നാണ് സമയബന്ധിതമായി ഹയർ ഗ്രേഡ് നൽകാൻ തീരുമാനിച്ചത്.
എൽപി, യുപി ഹെഡ്മാസ്റ്റർമാർക്ക് ഹയർ ഗ്രേഡ്
01:04 AM Jul 18, 2019 | Deepika.com