തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലലഭ്യതയും ആവശ്യകതയും കണ്ടെത്താൻ ജലവിഭവ വകുപ്പ് ജല ബജറ്റ് തയാറാക്കുന്നു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജല അഥോറിറ്റി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജല ബജറ്റ് യാഥാർഥ്യമാക്കുക. ഇതു സംബന്ധിച്ച വകുപ്പുതല കൂടിയാലോചനകൾ ഈ മാസം നടക്കും.ഡിസംബർ ഒന്ന് മുതൽ ജലവിനിയോഗ പദ്ധതികളുടെ നിർവഹണം ആരംഭിക്കാൻ കഴിയും വിധമാണ് നടപടി പുരോഗമിക്കുന്നത്. പ്രാഥമിക വിവരശേഖരണം ഓഗസ്റ്റ് 30 ന് മുമ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾ ജനകീയ പിന്തുണയോടെ ആസൂത്രണം ചെയ്ത് പദ്ധതി തയാറാക്കും.
ജല ബജറ്റ് തയാറാകുന്നു
01:14 AM Jul 17, 2019 | Deepika.com