തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്നു കോടതിയിൽ ഹാജരാക്കും.
റിമാൻഡിൽ കഴിയുന്ന പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിലെ ഒന്നും രണ്ടും പ്രതികളെ കോടതിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയത്. അതേസമയം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരപേപ്പറുകൾ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
വധശ്രമ കേസ്: പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും
01:01 AM Jul 17, 2019 | Deepika.com