കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹർജി പിൻവലിച്ചു. സാക്ഷികൾ ഹാജരാകാത്തതിനെത്തുടർന്നു കേസ് തുടർന്നു നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി പിൻവലിക്കാൻ അനുമതി തേടിയിരുന്നു. ഹൈക്കോടതി ഇതനുവദിക്കുകയായിരുന്നു.
2016ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. മരിച്ചുപോയവരുടെയും വിദേശത്ത് ജോലി നോക്കുന്നവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. സുരേന്ദ്രൻ ഹർജി നൽകിയത്. ഇതിൽ തെളിവെടുപ്പു നടന്ന ഘട്ടത്തിൽ അബ്ദുൾ റസാഖ് മരിച്ചു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: ഹർജി പിൻവലിക്കാൻ അനുമതി നൽകി
12:31 AM Jul 17, 2019 | Deepika.com